Thursday 17 October 2013

നഷ്ടപെട്ടത് സ്വപ്നമോ യാഥാർ ത്യമോ

  നഷ്ടപെട്ടത് സ്വപ്നമോ യാഥാർ ത്യമോ 

             യാഥാർ ത്യത്തിൽ  നിന്ന് സ്വപ്നങ്ങളെ എത്തിപിടിക്കാനുള്ള തിരക്കിലായിരുന്നു ഞാൻ .ഒരു പ്ലസ്‌ ടു-കാരെന്റെ പക്വത മാത്രമേ ഉള്ളു ,എന്നിട്ടും ഞാൻ അവളെ സ്നേഹിച്ചു.എന്റെ സ്വപ്നങ്ങളിലെ കൂട്ടുകാരിയായി എന്നും അവൾ ഉണ്ടായിരുന്നു,അവൾ ക്കും  ഇഷ്ടമായിരുന്നു എന്നെ. പ്ലസ്‌ ടു -വിൻറെ   അവസാനങ്ങളിൽ സ്വപ്നങ്ങളോളം എളുപ്പമല്ല യാഥാർത്യം  എന്ന് മനസിലാകാൻ തുടങ്ങി.

  വീട്ടുകാരുടെ നിർബന്ധം കൊണ്ടോ അവരെ പേടിച്ചിട്ടോ അവൾ എന്നിൽ നിന്നും അകലാൻ തുടങ്ങി. യാഥാർത്യങ്ങളെ പേടിച്ചിരുന്ന എനിക്ക് അത് സ്വീകാര്യമായി.അവളിൽ നിന്നും അകലാൻ എന്റെ മനസ്സും തയ്യാറായി.ഞങ്ങൾ പിരിഞ്ഞു ,"എന്റെ ആദ്യത്തെ പ്രണയം ".
കോളേജ് ജീവിതത്തിൽ ഒരുപാടു കാമുകി-കാമുകന്മാരെ  കണ്ട എനിക്ക് എന്റെ ആദ്യപ്രണയം ഓർമ്മയിൽ വരുമായിരുന്നു .


    4 വർഷങ്ങൾക്കു ഇപ്പുറം   അവളെ ഇന്ന് കണ്ടു,അവൾ മാറി പോയി ഒരുപാടു :). കണ്ടപ്പോൾ ആദ്യം നെഞ്ച് ഇടറി .സത്യത്തിൽ  വീട്ടുകാരെ വിശ്വസിപ്പിക്കാൻ  അവൾ എന്നോട് അകലം കാണിച്ചപ്പോൾ  ,എന്റെ സ്വപ്നങ്ങൾക്കായി ഞാൻ അവളെ ഒഴിവാക്കുക്കായായിരുന്നു .എന്നെ കണ്ടപ്പോൾ അവളും ഒന്ന് ഞെട്ടി,പക്ഷെ അവൾ അടുത്ത് വന്നു . അവൾ എന്തായിരിക്കും പറയുകയെന്നു ചിന്തിക്കുന്നതിന്റെ ഇടയിൽ  അവൾ ചോദിച്ചു  "എന്തിനായിരുന്നു ഇത് ,നിന്നെ വെറുക്കാൻ പറ്റുന്നില്ല ,സ്നേഹിക്കാനും !!!"".
എന്ത് മറുപടി നല്കണമെന്ന് അറിയില്ല.  ഈ ലോകത്തിലെ വെറുക്കപെട്ട  പാഴ്വസ്തുവായി സ്വയം തോന്നിയ നിമിഷം .എന്തൊക്കെയോ  പറയണമെന്ന് ഉണ്ടായിരുന്നു,പറഞ്ഞു തുടങ്ങുന്നെന്നു മുന്നേ അവൾ നടന്നു നീങ്ങി .

"ഞാൻ പ്രണയത്തെ ആണോ പ്രണയിനിയെയാണോ സ്നേഹിക്കാൻ മറന്നത് ,സ്വപ്നങ്ങളെ പിന്തുടർന്ന്  യാഥാർ ത്യത്തിൽ എത്തിയപ്പോൾ മറ്റൊരു സ്വപ്നം നമ്മുക്കായി കാത്തിരിക്കുന്നു .സ്വപനങ്ങളെ തേടിയുള്ള യാത്രയിൽ നമ്മുക്ക് നഷ്ടമാകുന്ന ഓരോന്നിന്റെയും വില എത്ര മാത്രം വലുതാണെന്ന് എനിക്കിപ്പോ മനസ്സിലാകുന്നു .


ഞാൻ സ്നേഹിച്ചത് പ്രണയത്തെ  ആണോ  പ്രണയിനിയെയാണോ എന്ന ചോദ്യത്തിന് ഉത്തരം എനിക്ക് കിട്ടി, ഞാൻ സ്നേഹിച്ചത് സ്വപനങ്ങളെ ആയിരുന്നു!! 


special note:-ഈ ബ്ലോഗ്‌ എന്റെ ഇപോഴത്തെ പ്രണയിനി  കണ്ടാൽ ഈ സ്വപ്നവും ഇവിടെ തീരും.
 നഷ്ടപ്പെട്ട   യാഥാർ ത്യങ്ങളെ നിങ്ങൾക്കു  മാപ്പ് :)